'ബ്രോ ഡാഡി'യില്‍ കല്യാണി പൃഥ്വിരാജിന്റെ നായികയോ?

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണോ കല്യാണി എന്ന് തോന്നിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കഥയെന്താണെന്നതില്‍ ഇതുവരെ വ്യക്തത ഒന്നും അണിയറ പ്രവര്‍ത്തകര്‍ തന്നിട്ടില്ല.

കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തില്‍ തെലുങ്കാനയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

Read more

ബ്രോ ഡാഡിക്ക് പുറമെ മറ്റ് ആറ് മലയാള ചിത്രങ്ങള്‍ കൂടി തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റിയെന്ന് ഇന്നലെ ഫെഫ്ക അറിയിച്ചിരുന്നു.