വീണ്ടും തമിഴില്‍ തിളങ്ങാന്‍ കാളിദാസ് ജയറാം; കൃതിക ഉദയനിധി ചിത്രം വരുന്നു

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകന്‍. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥ, പാവ കഥകള്‍, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താന്യ രവിചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായിക.

തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ഒരുപിടി ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച റീചാര്‍ഡ് എം നാഥനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Read more

അതേസമയം, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന രജിനി എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറിയില്‍ ഒരുങ്ങുന്നത്.