പൃഥ്വിരാജ് -ഷാജോണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഓണം റിലീസായി എത്തുന്ന ചിത്രം ഷാജോണിന്റെ കന്നി സംവിധാന സംരഭമാണ്. ചിത്രത്തിന്റെ രചനയും ഷാജോണ്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ റിലീസ് ചെയ്തിരുന്നു. റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ് വേദിയില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നത്.
ട്രെയിലറിന് വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. സസ്പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയി്ലര്‍ ഒരുക്കിയിരിക്കുന്നത്. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രം, ഷാജോണ്‍ സംവിധാനം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നീ കാരണങ്ങള്‍ക്കും അപ്പുറം ചിത്രം കാണാനുള്ള കാത്തിരിപ്പിനെ അക്ഷമമാക്കുന്നതാണ് ഈ ട്രെയിലര്‍. പുറത്തിറങ്ങി 20 മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് ഏഴര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.
Read more
വിജയരാഘവന്, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന് പ്രസന്ന, പ്രയാഗാ മാര്ട്ടിന്, , മഡോണ സെബാസ്റ്റിന്, മിയ ജോര്‍ജ്ജ്, ധര്മജന്, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന് സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.