'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റ എന്നിവർ മാതാപിതാക്കളാണ്. ജോലിസംബന്ധമായി ഷാർജയിൽ ആയിരുന്നു കുറച്ചുകാലമായി ലക്ഷ്മിക ജീവിച്ചിരുന്നത്.

2021 ഏപ്രിലിൽ റിലീസ് ചെയ്ത കാക്ക നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ഷോട്ട്ഫിലിം ആണ്. പഞ്ചമി എന്ന നായിക വേഷമാണ് ചിത്രത്തിൽ ലക്ഷ്മിക അവതരിപ്പിച്ചത്.

Read more

കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെൺകുട്ടിയുടെ ജീവിതം പറഞ്ഞ കാക്ക എന്ന ചിത്രം യൂട്യൂബിൽ നിരവധി ആളുകളാണ് കണ്ടത്. സിനിമകളിലും തന്റെ സാന്നിധ്യം ലക്ഷ്മിക അറിയിച്ചിരുന്നു. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ലക്ഷ്മിക കയ്യടി നേടിയിരുന്നു.