'ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ കയറും'; പ്രവചിച്ച് മുൻ പാക് താരം

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തി വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇനി സൂപ്പർ ഏട്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് നടക്കാൻ പോകുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ട് മാത്രമാണ് പ്രശ്നം.

ഇപ്പോഴിതാ ടി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിര്‍. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴി തുറന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് ആമിറിന്റെ അഭിപ്രായം. ഇന്ത്യ സെമി കടക്കില്ല എന്ന് പറയാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്.

Read more

‘പാകിസ്താനെതിരെയുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് തകര്‍ന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോല്‍പിക്കാന്‍ സാധിക്കും.’ ആമിര്‍ പറഞ്ഞു.