വിക്രം ചിത്രത്തിനായി ശ്രുതി ഹാസന്‍ ആലപിച്ച ഗാനം എത്തി, കദരം കൊണ്ടാന്‍ ഡോണ്ട് ബ്രീത്തിന്റെ റീമേക്കല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍

കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന്‍ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷാബിറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജിബ്രാനാണ്.

ഇത് ഹോളിവുഡ് ഹൊറര്‍ ചിത്രമായ “”ഡോണ്ട് ബ്രീത്തി””ന്റെ റീമേക്ക് ആണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വിക്രമിന്റെ 56-മത്തെ ചിത്രമാണ് “”കദരം കൊണ്ടാന്‍””.ഡോണ്ട് ബ്രീത്തി””ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ആ പ്രസ്താവന കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്.

താന്‍ അഭിനയിക്കാതെ, കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് “”കദരം കൊണ്ടാന്‍””. ആര്‍. മാധവന്റെ “”നളദമയന്തി””യാണ് അവസാനമായി കമല്‍ഹാസന്‍ ഈ വിധം നിര്‍മ്മിച്ചത്. ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കുക.