ഈ ചിത്രം ഒരു ആഘോഷമാണ്, ജോഷി സാര്‍ മലയാളികള്‍ക്ക് നല്‍കുന്ന സമ്മാനം: ജോജു ജോര്‍ജ്ജ്

ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് പ്രധാന വേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജോജു അവതരിപ്പിച്ച പൊറിഞ്ചുവെന്ന കഥാപാത്രത്തിനെ പ്രശംസിക്കുകയാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് ജോജുവിന്റെ അഭിപ്രായം ഇങ്ങനെ

ഒരു സെലിബ്രേഷനാണ് ഈ ചിത്രം. മലയാളികള്‍ക്ക് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സാര്‍ തരുന്ന ഗിഫ്റ്റ്. സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുന്നൊരു പടമാണിത്. ഞങ്ങള്‍ അഭിനയിച്ചതിന്റെ പേരിലൊന്നും പറയുന്നതല്ല.

ജോഷി സാറെന്ന ബ്രാന്‍ഡിനോടുള്ള വിശ്വാസമാണത്. വിശ്വാസം മാത്രമല്ല, സിനിമ പൂര്‍ത്തിയായ ശേഷം കണ്ടപ്പോഴും എനിക്ക് തോന്നിയത് അതുതന്നെയാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ജോജു ഇക്കാര്യം വ്യക്തമാക്കിയത്.