'ജോണ്‍ ലൂതര്‍' ചിത്രീകരണം പൂര്‍ത്തിയായി

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ജോണ്‍ ലൂതറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 3 മാസംകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. നവാഗതനായ അഭിജിത്ത് ജോസഫാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.

ചിത്രത്തില്‍ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നു.സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്.

മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ്-നവീന്‍ മുരളി, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, ആക്ഷന്‍-ഫീനിക്സ് പ്രഭു, പരസ്യകല-ആനന്ദ് രാജേന്ദ്രന്‍, വിതരണം-സെഞ്ച്വറി റിലീസ്.