കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു , ഈ ഓര്‍മ്മകള്‍ മതി ഇനി ശിഷ്ടകാലം; മാമുക്കോയ കുറിച്ച് ജയറാം

മാമുക്കോയയുടെ വിയോഗത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. അദ്ദേഹത്തിന്റെ വിയോഗം വലിയ വിഷമമാണ് എന്നിലുണ്ടാക്കിയിരിക്കുന്നത്. കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുകയാണ് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. 35 വര്‍ഷത്തെ സൗഹൃദമാണ് മാമുക്കോയയുമായിട്ടുള്ളത്. ധ്വനി എന്ന സിനിമയില്‍ വെച്ചാണ് മാമുക്കോയയെ പരിചയപ്പെടുന്നത്. ഇത് ദൈവാനുഗ്രഹവുമായി കാണുന്നുവെന്നും ജയറാം പറഞ്ഞു.

ഓര്‍മ്മകള്‍ മതി ഇനി ശിഷ്ടകാലമെന്നും ജയറാം പ്രതികരിച്ചു.സത്യന്‍ അന്തിക്കാടിന്റെ സിനിമ അഭിനയിക്കാന്‍ പോകുന്നത് കല്ല്യാണത്തിന് പോകുന്നത് പോലെയാണ്. സിനിമകളില്‍ മാമുക്കോയ ഉള്‍പ്പെടെ നിരവധി പേരുണ്ടാകും. നാല്പതും അമ്പതും ദിവസം ഇവരുടെ കൂടെ ചെലവഴിക്കാന്‍ ലഭിക്കാറുള്ളത്.

ഇത്തരം കലാകാരുടെ ലിസ്റ്റ് തീര്‍ന്നുവെന്നും ജയറാം പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മാമുക്കോയയുടെ മരണം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.