അന്ന ബെന്‍ ചിത്രം ബോളിവുഡിലേക്ക്; 'ഹെലന്‍' ആകാന്‍ ജാന്‍വി കപൂര്‍

അന്ന ബെന്‍ ചിത്രം “ഹെലന്‍” ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തമിഴ്. കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

ഹെലന്റെ ഹിന്ദി റീമേക്ക് അവകാശം നിര്‍മ്മാതാവ് ബോണി കപൂര്‍ വാങ്ങിയതായി പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്തു. ജാന്‍വി കപൂര്‍ ആകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ആവുക. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read more

“ധടക്” എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാന്‍വി. “ഗുഞ്ചന്‍ സ്‌കസേന: ദ കാര്‍ഗില്‍ ഗേള്‍” ആണ് ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രം. ഒടിടി റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു.