മോഹന്‍ലാലിനെ അപമാനിച്ചെന്ന് ആക്ഷേപം ,’ഇക്കയുടെ ശകട’ത്തിന്റെ ടീസര്‍ വിവാദത്തില്‍, തമ്മിലടിച്ച് ആരാധകര്‍

മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് സിനിമയുടെ ടീസറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ തമ്മിലടി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഇക്കയുടെ ശകടം എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ സോഹന്‍ലാല്‍ എന്ന പരാമര്‍ശമുണ്ട്. ഇതിലൂടെ മോഹന്‍ലാലിനെയാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നും, വളരെ പരിഹാസ്യമായ രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും ലാല്‍ ആരാധകര്‍ പറയുന്നു.

ആരെയും അവഹേളിക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ രംഗത്തു വന്നെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ സോഹന്‍ലാല്‍ എന്ന പരാമര്‍ശമുണ്ട്. ഇതിലൂടെ മോഹന്‍ലാലിനെയാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്ന് ലാല്‍ ആരാധകര്‍ പറയുന്നു.

ഒരു അഡാര്‍ സാധനം വരുന്നുണ്ടെന്നും അധികം പ്രമോഷന്‍ കൊടുക്കാത്തത് ചിലര്‍ക്കൊക്കെ ഹൃദയാഘാതം വരുമെന്നുമുള്ള ചിത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ പഴയ പോസ്റ്റാണ് ഇതിന് ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.