ഫെബ്രുവരി നാലാം തിയതി മുതല്‍ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെയ്ക്കാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ച് മേള നടത്തും. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഇത്തവണ തിരുവനന്തപുരം തന്നെയാണ് വേദി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് വേദികളിലായാണ് ഐഎഫ്എഫ്‌കെ നടന്നത്.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ ആയിരുന്നു നാല് വേദികളിലായി മേള നടത്തിയത്.
Read more








