അനുജന് വധുവിനെ കണ്ടെത്തിയത് ഞാനാണ്; അനന്യ, വീഡിയോ

തന്റെ അനുജന്‍ അര്‍ജുന്‍ ഗോപാലിന് വേണ്ടി പെണ്‍കുട്ടിയെ കണ്ടുപിടിച്ചത് താനാണെന്ന് നടി അനന്യ. സഹോദരനു വേണ്ടി പെണ്ണുകാണാന്‍ പോയത് താന്‍ ഒറ്റയ്ക്കാണെന്നും ആദ്യ പരിചയപ്പെടലില്‍ത്തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായതായും അനന്യ പറഞ്ഞു. ഗുരുവായൂരില്‍ വച്ച് ഓഗസ്റ്റ് 22നായിരുന്നു അനന്യയുടെ സഹോദരന്‍ അര്‍ജുനും മാധവി ബാലഗോപാലും വിവാഹിതരായത്.

എന്റെ അനുജന്‍ അര്‍ജുനു വേണ്ടി പെണ്ണുകാണാന്‍ ആദ്യമായി പോയത് ഞാനാണ്. കുട്ടിയെ കണ്ട് എനിക്ക് ഇഷ്ടമായി. മാധവി നല്ല കുട്ടിയാണ്, കുഴപ്പമില്ല എന്ന് ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അവളെ ഞങ്ങള്‍ക്ക് അറിയാം.

അഞ്ചുമാസം മുന്‍പ് വിവാഹ നിശ്ചയം നടത്തി. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ സമയം കിട്ടി. ഇന്ന് ഇവിടെ അര്‍ജുന്റെ സുഹൃത്ത് പറയുന്നതു കേട്ടു അവരുടേത് വര്‍ഷങ്ങളായുള്ള പ്രണയവിവാഹം ആണെന്ന്. കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി.

അന്ന് മാധവി ബെംഗളുവില്‍ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഞാന്‍ അവരുടെ ഏട്ടത്തിയമ്മയായി നില്‍ക്കാനൊന്നും പോകുന്നില്ല. എന്റെ അനിയന്‍, എന്നെ ‘എടോ’ എന്നൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മാതുവിനും ഒരു സഹോദരിയായിത്തന്നെ നിലനില്‍ക്കും. എന്റെയും ഭര്‍ത്താവിന്റെയും എല്ലാവിധ പിന്തുണയും അവര്‍ക്ക് ഉണ്ടാകും” അനന്യ പറയുന്നു.