ആരാണ് ഹെലന്‍; കൗതുകമുണര്‍ത്തി പുതിയ പോസ്റ്റര്‍

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ “കുമ്പളങ്ങി നൈറ്റ്‌സിലെ “ബേബിമോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് “ഹെലെന്‍”. ഇപ്പോഴിതാ ചിത്രത്തിന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

Read more