പൊന്‍താരമേ..ഹെലനിലെ ആദ്യഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന ബെന്‍ നായികയാകുന്ന “ഹെലനിലെ ആദ്യഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും ദിവ്യ എസ്.മേനോനും ചേര്‍ന്നാണ്.

ആനന്ദം എന്ന സിനിമക്ക് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുകുട്ടി സേവ്യര്‍ ആണ്. ഈ ബാനറില്‍ വിനീത് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഹെലന്‍”. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തെത്തിയ “ആനന്ദ”മാണ് ആദ്യത്തെ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആല്‍ഫ്രഡ് കുര്യന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകന്‍.

Read more

സ്ത്രീ പ്രാധാന്യമുള്ള സിനിമ കൊച്ചിയിലെ ഒരു ഫാസ്റ്റ് ഫുഡ് ശാഖയില്‍ ജോലി ചെയ്യുന്ന ഹെലന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് പറയുന്നത്. ഹെലന്‍ ആയി അന്ന ബെന്നും ഹെലന്റെ അച്ഛനായി ലാലും അഭിനയിക്കുന്നു. സംവിധായകന്‍ ആയ മാത്തുകുട്ടി സേവ്യറും നോബിള്‍ ബാബു തോമസ്, ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രചയിതാക്കളില്‍ ഒരാളായ നോബിള്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.