'മിന്നല്‍ കരിവള ചാര്‍ത്തി മഴവില്ലൂഞ്ഞാലാടി'; നൃത്തം ചെയ്ത് ഗ്രേസ് ആന്റണി, ഏറ്റെടുത്ത് ആരാധകര്‍, വിഡിയോ

“കുമ്പളങ്ങി നൈറ്റ്‌സ്” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. താരത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച “ഹരികൃഷ്ണന്‍സി”ലെ ബേബി ശ്യാമിലി പാടിയഭിനയിച്ച “”മിന്നല്‍ കൈവള ചാര്‍ത്തി, മഴവില്ലൂഞ്ഞാലാടി…”” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഗ്രേസ് ചുവടുവച്ചിരിക്കുന്നത്.

ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ഗ്രേസ് ആന്റണി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവും താരത്തിനൊപ്പമുണ്ട്.

“സുഡാനി ഫ്രം നൈജീരിയ”ക്ക് ശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന “ഒരു ഹലാല്‍ ലവ് സ്റ്റോറി” എന്ന ചിത്രത്തിലാണ് ഗ്രേസ് നായികയാകുന്ന പുതിയ ചിത്രം. “തമാശ”, “പ്രതി പൂവന്‍കോഴി” എന്നീ ചിത്രങ്ങളിലും ഗ്രേസ് അഭിനയിച്ചിരുന്നു.