ബോഡി ഷെയ്മിങ് ചോദ്യത്തിനെതിരെ യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച ഗൗരി കിഷന്‍ വിവാദത്തില്‍. യൂട്യൂബര്‍ ആര്‍എസ് കാര്‍ത്തിക്കിന്റെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഗൗരി കമന്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. യൂട്യൂബറുടെ രൂപത്തെ പരിഹസിച്ചുകൊണ്ട് എത്തിയ പോസ്റ്റിന് താഴെ ഗൗരി കിഷന്‍ തന്റെ ഔദ്യോഗിക ഐഡിയില്‍ നിന്ന് ‘ഹിയ്യോ’ എന്ന കമന്റ് പങ്കുവച്ചത്.
ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ നിലപാട് എടുത്ത ഗൗരി, അതേ രീതിയില്‍ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. തന്റെ ശരീരത്തെ കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടി തന്നെ നേരിട്ട് പരിഹാസരൂപേണ കമന്റ് ചെയ്തതോടെ, ഗൗരിയുടെ പ്രതികരണത്തിലെ ആത്മാര്‍ഥതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഗൗരിയെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിലാണ് ബോഡി ഷെയ്മിങ് ചെയ്യുന്ന ചോദ്യത്തോട് ഗൗരി കിഷന്‍ പ്രതികരിച്ചത്.
Read more
സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യമെന്ന് പറഞ്ഞ് യുട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്. അതേസമയം, യൂട്യൂബറുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് ഗൗരി കിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊള്ളയായ വാക്കുകളും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് നടി പറയുന്നത്.







