വീട്ടിലേക്ക് ഒരു ഫീമെയില്‍ കുക്കിനെ വേണമെന്ന് ഗോപി സുന്ദര്‍, നമുക്ക് ചായയിടാന്‍ അറിയില്ലെങ്കില്‍ തീര്‍ന്നെന്ന് അഭയ; പോസ്റ്റുകള്‍ കുത്തിപൊക്കി സോഷ്യല്‍മീഡിയ

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇരുവര്‍ക്കുമെതിരെ സൈബര്‍ സദാചാരവാദികള്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇപ്പോഴിതാ വീണ്ടും പഴയ പോസ്റ്റുകള്‍ കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഗോപി സുന്ദര്‍ മുമ്പ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്്. ‘വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആള് മതി’ എന്നായിരുന്നു ഗോപി സുന്ദര്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നത്. അന്ന് ഗോപി സുന്ദറിന്റെ പങ്കാളിയായിരുന്ന അഭയ ഹിരണ്മയിയുള്‍പ്പെടെ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നത് ചര്‍ച്ചയായിരുന്നതാണ്.

‘ഫീമെയില്‍ കുക്കിനെ വേണം എന്നു പറയുമ്പോള്‍ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം പിന്നെ എന്റെ കുക്കിംഗ് സ്‌കില്‍സിനെ കുറിച്ചും ഞാന്‍ പണിയെടുത്ത പോരേ എന്നുള്ള ‘സ്വാഭാവിക’സംശയവും യു.എന്‍ ലൊക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല .

ടീച്ചറെ നമ്മുക്ക് ചായയിടാന്‍ അറിയില്ലെങ്കില്‍ തീര്‍ന്ന്’, എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അഭയ അന്ന് കമന്റ് ചെയ്തിരുന്നത്. അന്നത്തെ പോസ്റ്റും ഈ വാക്കുകളുമൊക്കെ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍.