'രസച്ചരട് പൊട്ടാതെ ചിരിപ്പടക്കം ഒരുക്കുന്ന ചിത്രം'; കുറിപ്പ് വൈറല്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ജെനിത് കാച്ചപ്പിള്ളി ചിത്രം “മറിയം വന്ന് വിളക്കൂതി”. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, ഷിയാസ്, അല്‍ത്താഫ് സലീം, സേതുലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തെ കുറിച്ച് അസീം എന്ന യുവാവ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫ്രഷ് മൂഡുള്ള പ്ലോട്ടിനെ വളരെ നാച്ചുറലും ഇന്‍ട്രെസ്റ്റിംഗുമായിട്ട് എടുക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. രസച്ചരട് പൊട്ടാതെ ചിരിപ്പടക്കം ഒരുക്കുന്ന സിനിമ എന്നാണ് കുറിപ്പിലൂടെ അവകാശപ്പെടുന്നത്.

Image may contain: text