ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി തിരിച്ചു വരുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റിൽ കഥാപാത്രങ്ങളാകുന്നത്. സിനിമ പറയുന്നത് തീവ്രമായ മനുഷ്യ ബന്ധങ്ങളുടെ കഥയാണ്. സൗഹൃദവും പ്രണയവും പ്രതികാരവും ആണ് സിനിമയിലെ മുഖ്യ കഥാതന്തു. .
80- കളിൽ നടക്കുന്ന കഥയാണ് പൊറിഞ്ചു മറിയം ജോസിൽ പറയുന്നത്. തൃശ്ശൂരിലെ പള്ളിപ്പെരുന്നാളിന്റെ മനോഹര ദൃശ്യങ്ങളിലൂടെ ആണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. കൊടുങ്ങല്ലൂരും തൃശൂരുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.സിനിമയുടെ ട്രെയിലർ ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു.
Read more
2015- ൽ പുറത്തിറങ്ങിയ “ലൈല ഓ ലൈല” ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.