സമ്മതിച്ചു.. നീ തന്നെയാണ് ഏറ്റവും ക്യൂട്ട്..; ഇറ്റലിയില്‍ നിന്നും ദുല്‍ഖര്‍

ഇറ്റലിയിലെ തെരുവില്‍ നിന്നും മനോഹരമായ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ഒരു കൊച്ചു സുന്ദരിക്കൊപ്പം നില്‍കകുന്ന ചിത്രമാണ് താരം പങ്കുവച്ചത്. നിറയെ സ്റ്റിക്കറുകള്‍ കൊണ്ട് അലങ്കരിച്ച കാറിനരികില്‍ നീല ഷര്‍ട്ടും ജീന്‍സും വൈറ്റ് സ്‌നീക്കേഴ്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ് ചിത്രത്തിൽ കാണാനാവുക.

ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ഈ കൊച്ചുകുട്ടി ഫ്രെയിമിലേക്ക് കടന്നു വരികയായിരുന്നു. ‘സമ്മതിച്ചു.. നീ തന്നെയാണ് ഏറ്റവും ക്യൂട്ട്’ എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് എത്തിയത്.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

ഈ ദിവസത്തെ ഏറ്റവും ക്യൂട്ട് ചിത്രം ഇതാണെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തപ്പോള്‍, ദുല്‍ഖറിനെക്കാള്‍ കാണാന്‍ സ്‌റ്റൈല്‍ ആ ഫിയറ്റ് കാറാണ് എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം, ‘തഗ്‌ലൈഫ്’ ആണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇത് തിയേറ്ററില്‍ വന്‍ ദുരന്തമായിരുന്നു. ബോക്‌സ് ഓഫീസില്‍ വിജയിക്കാത്ത ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നില്ല.