വീണ്ടും ദുൽഖർ ബോളിവുഡിലേക്ക് ; ഇത്തവണ  ‘പാ’ സംവിധായകന് ഒപ്പം ത്രില്ലർ ചിത്രം

കര്‍വാന്‍, സോയ ഫാക്ടർ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുകയാണ്  ദുൽഖർ സൽമാൻ.  ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

പാ, ഷമിതാഭ്, കി ആന്‍ഡ് കാ, പാഡ് മാന്‍ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആർ ബൽക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പിങ്ക് വില്ലയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചത്.

ഒരു ത്രില്ലർ ചിത്രത്തിന് വേണ്ടിയായിരിക്കും ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചെന്നും പറയപ്പെടുന്നു.

ചിത്രത്തിൽ ദുൽഖർ ഒഴികെയുള്ള മറ്റു കഥാപാത്രങ്ങളെ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ.