ആറ് വര്‍ഷത്തിനു ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും; ചിത്രങ്ങള്‍ പങ്കുവെച്ച് ജീത്തു ജോസഫ്

ആറ് വര്‍ഷത്തിനു ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ദൃശ്യം 2വിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവരുള്‍പ്പെടുന്ന കുടുംബചിത്രമാണിത്.

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

https://www.facebook.com/JeethuJosephOnline/posts/988220184988213

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു. സെപ്റ്റംബര്‍ 26 ഓടെയാണ് മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.

ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിംഗ് തീരുന്നതു വരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.