രജനികാന്തിനെ കാണാന്‍ കൂട്ടാക്കാതെ ധനുഷ്? സൂപ്പര്‍ സ്റ്റാര്‍ വീട്ടില്‍ എത്തിയപ്പോള്‍ നടന്‍ മാറി നിന്നു..!

ധനുഷ് -ഐശ്വര്യ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോള്‍ സജീവമായി തുടരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ധനുഷും ഐശ്വര്യയും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ പിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്.

വിവാഹമോചനം വിവരം പുറത്തു വിട്ട ശേഷം ധനുഷ് ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കാണാന്‍ കൂട്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജനികാന്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ധനുഷ് രജനികാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. ആ കൂടിക്കാഴ്ച ധനുഷ് മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. തലൈവരെ അനാദരിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ധനുഷ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധനുഷും ഐശ്വര്യയും നിയമപരമായി വേര്‍പിരിയുകയില്ല എന്നാണ് വിവരം. ഇരുവരുടെയും മക്കളായ യാത്രയെയും ലിംഗയെയും തുല്യ സഹ പങ്കാളിത്തത്തോടെ രക്ഷാകര്‍ത്താക്കളായി വേര്‍പിരിഞ്ഞു താമസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.