'കിഡ്സ് ഫസ്റ്റ്''; വിവാഹമോചന ശേഷം ആദ്യമായി പൊതുവേദിയിൽ ഒന്നിച്ച് ധനുഷും ഐശ്വര്യയും

ഏതാനും മാസങ്ങൾക്ക് മുൻപാണ് തമിഴ് നടൻ ധനുഷും ഭാ​ര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. ഇരുവരും വേർപിരിഞ്ഞ വിവരം സോഷ്യൽ മിഡീയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്.

വിവാഹമോചന ശേഷം ഇരുവരും പൊതുവേദിയിൽ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു. മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പം ​ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ട്. ഇവർക്കൊപ്പം ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ട്. ഇരുവരും ഈ വർഷം ആദ്യമായിരുന്നു വിവാഹമോചിതരായത്.

വിവാഹമോചനം നേടിയെങ്കിലും അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾ ഒരുമിച്ചായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. മകൾക്കു വേണ്ടിയാണ് ഇവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ധനുഷും ഐശ്വര്യും വിജയ് യേശുദാസും ദർശനയും സുഹൃത്തുക്കളാണ്. ദർശനയാണ് മക്കൾക്കൊപ്പമുള്ള നാലുപേരുടെയും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കിഡ്സ് ഫസ്റ്റ്’ എന്ന ടാഗോടു കൂടിയായിരുന്നു സ്റ്റോറി. ‘ഈ അത്ഭുതകരമായ കുട്ടികളെക്കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കൾ’ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു

2004 നവംബര്‍ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും വേർപിരിയൽ കുറിപ്പില്‍ പറഞ്ഞിരുന്നു