മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന ടാഗ് ലൈനില്‍ പടം ഇറക്കാന്‍ പറ്റുമോ, ചില്ലറ ഉദ്ദേശങ്ങളുണ്ടല്ലേ; 'ഈശോ' ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു, വിമര്‍ശനവുമായി വൈദികനും

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നോട്ട് ഫ്രം ദ് ബൈബിള്‍” എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സുനീഷ് വാരനാട് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതോടൊപ്പം തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍.

ഇശോ എന്ന പേരും നോട്ട് ഫ്രം ദ് ബൈബിള്‍ എന്ന ടാഗ് ലൈന്‍ യേശുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ചിത്രത്തിന്റെ പേരിന് അങ്ങനെ ഒരു ടാഗ് ലൈന്‍ പോലും ആവശ്യം ഇല്ലായിരുന്നുവെന്നാണ് കാത്തലിക് വൈദികനായ ഫാ. സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍ (സിബി അച്ചന്‍) ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും ക്രിസ്ത്യാനികള്‍ നാദിര്‍ഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകള്‍ ക്രിസ്താനികളുടെ ഇടയിലുണ്ട്.. അപ്പോള്‍ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലിങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ് ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ എന്നാണെന്നും സിബി അച്ചന്‍ ചോദിക്കുന്നു.

ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതു പോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ.
സിനിമക്ക് ക്രിസ്ത്യന്‍ പേരുകള്‍ നല്‍കുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നില്‍ ചെറിയ ചില്ലറ ഉദ്ദേശങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. മുഹമ്മദ് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ?

Read more

അഫ്ഗാന്‍കാരനായ നാസര്‍ മുഹമ്മദ് എന്ന ഹാസ്യനടന്‍ താലിബാന്‍ തീവ്രവാദികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചര്‍ച്ച ആയിട്ടും കേരളത്തിലെ ചാനലുകള്‍ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്‌കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനില്‍ ബോംബ് വീണാല്‍ ഉത്തരെന്ത്യയില്‍ ഒരു ദാരുണസംഭവം നടന്നാല്‍ ഇവര്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും…”നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ” എന്ന വായ്ത്താരികളാല്‍ അന്തരീക്ഷം പ്രകമ്പനം കൊളളുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.