ബി ഉണ്ണിക്കൃഷ്ണന്‍ മാജിക് ; അമ്പരന്ന് ആരാധകര്‍; ക്രിസ്റ്റഫറിന്റെ പ്രേക്ഷക പ്രതികരണം

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ വരുന്ന ‘ക്രിസ്റ്റഫര്‍’ ഇന്ന്ാണ് തീയേറ്ററുകളിലെത്തിയത്.സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.

സ്‌റ്റൈലും സ്വാഗും ഇമോഷനും മമ്മൂട്ടി ഗംഭീരമാക്കി എന്ന് ട്വിറ്ററില്‍ പ്രേക്ഷകര്‍ പ്രതികരിക്കുന്നു. ഫായിസ് സിദ്ദിഖിന്റെ ക്യാമറയ്ക്കും ജസ്റ്റിന്‍ വര്‍ഗീസിന്റെ ബിജിഎമ്മിനും കൈയ്യടിക്കുന്ന പ്രേക്ഷകര്‍ പതിവ് ബി ഉണ്ണികൃഷ്ണന്‍ – ഉദയ്കൃഷ്ണ ചിത്രമല്ലെന്നും പ്രതികരിക്കുന്നുണ്ട്.

ചിത്രത്തിലെ ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ കാസ്റ്റിംഗും നന്നായെന്ന് അഭിപ്രായമുണ്ട്. ക്ലൈമാക്‌സ് അല്പം തിരക്കുപിടിച്ചതായി എന്ന് വിമര്‍ശിക്കുമ്പോഴും മികച്ച ത്രില്ലര്‍ അനുഭവം എന്നതില്‍ പ്രേക്ഷക പ്രതികരണങ്ങളില്‍ കോംപ്രമൈസ് ഇല്ല. ഉദയകൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും കംബാക്ക് ആയി ചിത്രം വിലയിരുത്തപ്പെടുന്നു.

Read more

സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമല്‍ രാജ് കലേഷ്, ദീപക് പറമ്പോള്‍, ഷഹീന്‍ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്,