വിദ്യാസാഗറിന്റെ ജീവന്‍ നിലനിര്‍ത്താനായി മന്ത്രിമാരെയും സുരേഷ് ഗോപി സാറിനെയും വരെ കണ്ടിരുന്നു.. എന്നാല്‍..: കലാ മാസ്റ്റര്‍

നടി മീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കലാ മാസ്റ്റര്‍. ഇക്കഴിഞ്ഞ ജൂണ്‍ 28ന് ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്. ശ്വാസകോശത്തില്‍ ഇന്‍ഫക്ഷന്‍ കൂടിയതോടെ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തണമെന്ന് പറഞ്ഞിരുന്നു. മന്ത്രിമാരെയും സുരേഷ് ഗോപിയെയും അടക്കമുള്ളവരെ കണ്ടിട്ടും ഫലമില്ലാതെ പോയി എന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്.

മീനയുടെ ഭര്‍ത്താവ് മരിച്ചത് വളരെ വിഷമത്തിലാക്കിയ ഒരു കാര്യമായിരുന്നു. അതൊരു ഷോക്കിംഗ് ന്യൂസായിരുന്നു.  തന്റെ ഒരു പിറന്നാള്‍ ദിവസമാണ് അവള്‍ വിളിച്ച് ഭര്‍ത്താവ് അസുഖമായി ആശുപത്രിയിലാണെന്ന് പറഞ്ഞത്.

വിദ്യാസാഗറിന് ശ്വാസകോശത്തില്‍ ഇന്‍ഫക്ഷന്‍ കൂടിയിരുന്നു. ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്ത് സങ്കടമുണ്ടെങ്കിലും അവള്‍ ആദ്യം തന്നെയാണ് വിളിക്കാറുള്ളത്. ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ താനും മീനയും അലയാത്ത സ്ഥലങ്ങളില്ല.

മന്ത്രിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, സുരേഷ് ഗോപി സാര്‍ അടക്കമുള്ളവരെ കണ്ടു. അവരെല്ലാം പരമാവധി സഹായിക്കാന്‍ നോക്കി ഒന്നും ഫലം കണ്ടില്ല. മൂന്ന് മാസത്തോളം താനും മീനയും അവയവദാനത്തിന് സന്നദ്ധതയുള്ളയാളെ കണ്ടെത്താനായി അലഞ്ഞു. പക്ഷെ ഫലമുണ്ടായില്ല.

തനിക്ക് വിദ്യാസാഗറിനെ തിരികെ കിട്ടുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. വിദ്യാസാഗറിന്റെ ജീവന്‍ നിലനിര്‍ത്തി കിട്ടാനായി അവള്‍ പോകാത്ത അമ്പലങ്ങളില്ല. പിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വിളിച്ച് പറഞ്ഞു അവയവങ്ങളൊന്നും തീര പ്രവര്‍ത്തിക്കുന്നില്ലെന്ന്. വൈകാതെ മരണം സംഭവിച്ചു.

”ചേച്ചി ഞാന്‍ എന്ത് ചെയ്യും… എല്ലാം പോയി” എന്ന് പറഞ്ഞാണ് മരണവാര്‍ത്ത അവള്‍ തന്നോട് പറഞ്ഞത്. വളരെ നല്ല സ്‌നേഹമുള്ള കുട്ടിയാണ് മീന. അവളോട് ദൈവം ഇങ്ങനെ ചെയ്തതില്‍ തങ്ങളെല്ലാവരും ദുഖത്തിലാണ്. എപ്പോഴും അവളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട് എന്നാണ് കലാ മാസ്റ്റര്‍ ഒരു ഷോയ്ക്കിടെ തുറന്നു പറഞ്ഞത്.