ചിയാന്‍ വിക്രത്തിന്റെ 'കദരം കൊണ്ടാന്‍' ഡോണ്ട് ബ്രീത്തിന്റെ റീമേക്കോ?; റിലീസ് തിയതി പുറത്തുവിട്ടു

കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന്‍ ഹോളിവുഡ് ഹൊറര്‍ ചിത്രമായ “”ഡോണ്ട് ബ്രീത്തി””ന്റെ റീമേക്ക് ആണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വിക്രമിന്റെ 56-ാമത്തെ ചിത്രമാണ് “”കദരം കൊണ്ടാന്‍””.ഡോണ്ട് ബ്രീത്തി””ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ആ പ്രസ്താവന കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്. ഇപ്പോഴിതാ സിനിമ ജൂലൈ 3ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

താന്‍ അഭിനയിക്കാതെ, കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് “”കദരം കൊണ്ടാന്‍””. ആര്‍. മാധവന്റെ “”നളദമയന്തി””യാണ് അവസാനമായി കമല്‍ഹാസന്‍ ഈ വിധം നിര്‍മ്മിച്ചത്. ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കുക.