അടിച്ച് ഇടിച്ച് പൊളിച്ചടുക്കി വിക്രം; 'കദരം കൊണ്ടാന്‍' മാസ് ട്രെയിലര്‍

കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അടിച്ച് ഇടിച്ച് പൊളിച്ചടുക്കി മാസ് പരിവേഷത്തിലാണ് വിക്രം ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്‍റായാണ് വിക്രം എത്തുന്നത്. ലെനയും ചിത്രത്തിലൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിലറിന് 16 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.

ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കുക. കദരം കൊണ്ടാന്‍ “ഡോണ്ട് ബ്രീത്തി”ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ചിത്രം ജൂലൈ 19- ന് തിയേറ്ററുകളില്‍ എത്തും.