ഗോഡ് ഫാദറിനായി സല്‍മാന് ഒപ്പം ചുവടുവെച്ച് ചിരഞ്ജീവി

‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ്ഫാദര്‍’. ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ സല്‍മാന്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ ബിടിഎസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി.

‘ഗോഡ്ഫാദറിനായി ഭായിക്കൊപ്പം ചുവടു വെക്കുന്നു. ഇത് ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും. അത് ഉറപ്പ്’, ചിരഞ്ജീവി ട്വീറ്റ് ചെയ്തു. പ്രഭു ദേവയാണ് ചിത്രത്തിനായി നൃത്ത സംവിധാനം ചെയ്യുന്നത്. തമനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിരഞ്ജീവി നായകനാവുന്ന ചിത്രം മോഹന്‍രാജയാണ് സംവിധാനം ചെയ്യുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ ചിത്രത്തില്‍ സല്‍മാന്‍ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രമായാണ് നയന്‍താര എത്തുന്നത്.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Read more

വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.