വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ ! ഗോപീസുന്ദര്‍ അമൃത സുരേഷ് വീഡിയോ പങ്കുവെച്ച് ഷെഫ് പിള്ള

 

സോഷ്യല്‍മീഡിയയില്‍ പോയ വാരം ഏറെ ചര്‍ച്ചയായവരാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇവര്‍ ഒരുമിച്ച് ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് എല്ലാ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടത്. ഇപ്പോഴിതാ ഇവര്‍ ഇരുവരും ഒരുമിച്ചുള്ള മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്.

 

ഇപ്പോഴിതാ ഇരുവരുടേയും പുതിയൊരു വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. പ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോപി തന്നെ ഈണമിട്ട വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ…എന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ.

ഷെഫ് പിള്ള കൊച്ചിയില്‍ ലെ മെറിഡിയനില്‍ ആരംഭിച്ച കേരളത്തിലെ തന്റെ ആദ്യത്തെ റെസ്റ്ററന്റിലെത്തിയ ഇരുവരും താനുണ്ടാക്കിയ സ്‌പെഷല്‍ വിഭവമായ ഉണ്ണിയപ്പം തേന്‍ മുട്ടായി ഫലൂഡ രുചിക്കുന്ന വീഡിയോയാണ് ഷെഫ് പിള്ള പങ്കുവെച്ചിരിക്കുന്നത്.

 

ബിബിസി മാസ്റ്റര്‍ ഷെഫ് യുകെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തിട്ടുള്ള ഷെഫ് പിള്ള ബാംഗ്ലൂര്‍ ദി ലീല ഹോട്ടല്‍, ലണ്ടനിലെ വീരസ്വാമി റസ്റ്ററന്റ്, കൊല്ലം ദി റവീസ് ഹോട്ടല്‍ എന്നിവിടിങ്ങളിലെ ഹെഡ് ഷെഫും കുല്‍നിറി ഡയറക്ടറുമൊക്കെയായിരുന്നു.