ചതുരം ഓഗസ്റ്റില്‍ തിയേറ്ററുകളില്‍; മോഷന്‍ പോസ്റ്റര്‍

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചതുരം സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഗ്രീന്‍വിച് എന്റര്‍ടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ: സിദ്ധാര്‍ഥ് ഭരതന്‍, വിനോയ് തോമസ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റര്‍ ദീപു ജോസഫ്, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് അഭിലാഷ് എം., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ജിതിന്‍ മധു, പ്രൊമോഷന്‍സ് പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ സീറോ ഉണ്ണി.