തൃഷയും ഇന്ദ്രജിത്തും ഒന്നിക്കുന്നു; 'ബൃന്ദ' ടീസർ പുറത്ത്

തൃഷ പ്രധാന വേഷത്തിലെത്തുന്ന ക്രൈം- ത്രില്ലർ വെബ് സീരീസ് ‘ബൃന്ദ’യുടെ റിലീസ് ടീസർ പുറത്ത്. മലയാളത്തിൽ നിന്ന് ഇന്ദ്രജിത്തും സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലാണ് സൂര്യ മനോജ് വംഗല തിരക്കഥയും സംവിധാനവും നിർവഹിച്ച ശേബ സീരീസ് എത്തുന്നത്.

സോണി ലിവിലൂടെ ഓഗസ്റ്റ് 2 മുതലാണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. തൃഷ നായികയായെത്തുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ബൃന്ദ. ആന്ധ്രപ്രദേശിൽ നടന്ന യഥാർത്ഥ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം

സൂര്യ മനോജ് വംഗലയുടെയും പദ്മാവതി മല്ലടിയുടെയുമാണ് ‘ബൃന്ദ’യുടെ തിരക്കഥ. സംഗീത സംവിധാനം ശക്തികാന്ത് കാർത്തിക്കും പ്രൊഡക്ഷൻ ഡിസൈൻ അവിനാശ് കൊല്ലയും കൈകാര്യം ചെയ്യുന്നു.

ദിനേശ് കെ. ബാബു ഛായാഗ്രഹണവും അൻവർ അലി ചിത്രസംയോജനവും നിർവഹിക്കുന്നു. ജയ പ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി, രാകേന്ദു മൗലി എന്നിവരും ഉദ്വേഗജനകമായ ഈ ക്രൈം ത്രില്ലറിൽ മുഖ്യവേഷങ്ങളിൽ അണിനിരക്കുന്നു.