പേര് വിളിച്ചതിന് പൊട്ടിത്തെറിച്ചു; നടന്‍ മുരളിയുമായുണ്ടായ പ്രശ്‌നത്തെ കുറിച്ച് സംവിധായകന്‍

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും നടന്‍ മുരളിയുടെ വ്യക്തിജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമാരംഗത്തും ഇതിന്റെ അലയൊലികള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുരളിയെ സംബന്ധിച്ചുള്ള മറ്റൊരു സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്. ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയും മുരളിയും ഒരുിച്ചാണ് അഭിനയിച്ചത്.

സെറ്റില്‍ വെച്ച് മുരളി എന്ന് പേര് വിളിച്ചതിന് നടന്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ചാണ് ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് സംസാരിച്ചത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മുരളിയേട്ടന്‍ മികച്ച നടനാണ്. ചെറിയ മനുഷ്യനാണ്. പക്ഷെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വരുമ്പോള്‍ ബോഡിയെ നമ്മള്‍ മറന്ന് പോവും.

വ്യക്തിപരമായും അടുപ്പം സൂക്ഷിച്ച ആളായിരുന്നു. ഫ്രെയ്മിലേക്ക് വരുമ്പോള്‍ വേറൊരാളാവുന്ന സ്വഭാവം മുരളിയേട്ടനുണ്ട്. എന്നോടൊപ്പം തന്നെ ജോര്‍ജ് എന്ന അസോസിയേറ്റ് ഡയരക്ടര്‍ അതില്‍ വര്‍ക് ചെയ്തിരുന്നു. അന്ന് എന്തോ ഒരു സംഭവത്തില്‍ പ്രശ്‌നമുണ്ടായി. ജോര്‍ജേട്ടനും മുരളിയേട്ടനും ഉടക്കുണ്ടായി.

‘പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ആളാണ് മുരളി ചേട്ടന്‍. ഒരു ഇന്റലക്ച്വല്‍ വിംഗില്‍ നിന്നുള്ള ആളാണ് പുള്ളി. നാടകവും പൊളിറ്റിക്കല്‍ ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള ആളാണ്. അവിടെ ഒരു നടി മുരളിയേട്ടനെ മുരളി എന്ന് വിളിച്ചു. അത് മുരളിയേട്ടന് ഇഷ്ടപ്പെട്ടില്ല. മുരളിയേട്ടന്‍ ഭയങ്കരമായി ഷൗട്ട് ചെയ്തു. മിസ്റ്റര്‍ മുരളി എന്ന് വിളിക്കണം എന്ന് പറഞ്ഞു,’ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു.