'ഒഴിവാക്കാന്‍ നോക്കുമ്പോള്‍ നീ കേറി വരികയാണല്ലോ'; ബിജു മേനോനൊപ്പം ഗുരു സോമസുന്ദരം, 'നാലാംമുറ' ടീസര്‍

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാംമുറ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു സസ്പെന്‍സ് ഡ്രാമ ജോണറില്‍ എത്തുന്ന സിനിമയാണ് നാലാംമുറ എന്നാണ് പുറത്തിറങ്ങിയ ടീസര്‍ സൂചിപ്പിക്കുന്നത്. ‘ലക്കി സ്റ്റാര്‍’ ചിത്രമൊരുക്കിയ ദീപു അന്തിക്കാട് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സൂരജ് വി. ദേവ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കൈലാസ് മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.

ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതമൊരുക്കും. യുഎഫ്ഐ മോഷന്‍ പിക്ച്ചേര്‍സിന് വേണ്ടി കിഷോര്‍ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷന്‍സിന് വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഷാബു അന്തിക്കാട് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: അപ്പുണ്ണി സാജന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍: നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്.