അടുത്ത ഇടിവെട്ട് ഐറ്റവുമായി മമ്മൂട്ടി; 'ബസൂക്ക' പുത്തൻ അപ്ഡേറ്റ്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. ഗെയിം- ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഒരു ഹോളിവുഡ് സ്റ്റൈലില്‍ അധികം സൂചനകളൊന്നും തരാതെ ആയിരുന്നു ബസൂക്കയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. കൈയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്.

May be an image of 4 people, crowd and text that says "RSE K Team Bazooka up"

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ സിനിമ എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഗൗതം മേനോനും ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.