നടൻ ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു ചിത്രം വെെറലാകുകയാണ്. തന്റെ പഴയ സിനിമ പാളയത്തിൽ നിന്നുള്ള ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
സഹതാരം പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ പാളയത്തില്‍ നിന്നുമുള്ള ചിത്രമാണിത്.
പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരികെ വന്നതോടെ ചിത്രീകരണം വീണ്ടും ആരംഭിച്ചെങ്കിലും എനിക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല”” ബാബു ആന്റണി പറയുന്നു.
ഈ ചിത്രം താന്‍ ഒരുപാട് ഷോപ്പുകളുടെ ചുമരിലും പോസ്റ്ററുകളിലും കണ്ടിട്ടുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചിത്രം അയച്ചു തന്ന ആരാധകരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണിയുടെ പോസ്റ്റ് വെെറലായി മാറിയിരിക്കുകയാണ്.
Read more
https://www.facebook.com/155583181302425/posts/1420047634855967/