ഇത് വേറെ ലെവല്‍; അജിത്തിന്റെ നേര്‍ക്കൊണ്ട പാര്‍വൈ; പ്രേക്ഷക പ്രതികരണം

തല അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന നേര്‍കൊണ്ട പാര്‍വൈയയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്കിന്റെ റീമേക്കാണ് “നേര്‍കൊണ്ട പാര്‍വൈ”. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെ “നേര്‍കൊണ്ട പാര്‍വൈ”യില്‍ അവതരിപ്പിക്കുന്നത് അജിത്താണ്.

ശക്തമായ ഒരു വക്കീല്‍ കഥാപാത്രമാണിത്. മികച്ച സ്വീകാര്യത നേടുന്ന ട്രെയിലര്‍ അഞ്ചു ലക്ഷത്തിന് മേല്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്ഡിംഗില്‍ ഒന്നാമതുണ്ട്.എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. “പിങ്ക്” തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.