വൃത്തികെട്ട പരിപാടികളൊന്നും സെറ്റിലുണ്ടായിട്ടില്ല, പക്ഷേ അത്തരം സിനിമകള്‍ ചെയ്തതില്‍ വിഷമമുണ്ട്: ഷക്കീല സിനിമകളുടെ സംവിധായകന്‍ എ.ടി ജോയ്

ഷക്കീലയുള്‍പ്പെടെയുള്ളവരെ പ്രധാനകഥാപാത്രങ്ങളാക്കി സോഫ്റ്റ് പോണ്‍ സിനിമകള്‍ ചെയത ഫിലിം മേക്കറാണ് എടി ജോയ്. ഇപ്പോഴിതാ ഇന്റിമേറ്റ് സിനിമകള്‍ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം.

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയിയുടെ വെളിപ്പെടുത്തല്‍. തനിക്ക് പടങ്ങള്‍ ചെയ്യണമെന്ന വാശിയിലാണ് എ സിനിമകള്‍ ചെയ്യുന്നതെന്ന് എ.ടി ജോയി പറഞ്ഞു. ആദ്യം ചെയ്യുന്നത് ഷക്കീലയുടെ പടമാണ്. കിന്നാരത്തുമ്പി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയൊരു ട്രെന്‍ഡ് വന്നപ്പോള്‍ വലിയ പടങ്ങളെടുത്ത് സാമ്പത്തിക നഷ്ടം വന്ന നിര്‍മാതാക്കള്‍ ഇത്തരം സിനിമകളെടുത്തെന്നും എ.ടി ജോയ് പറയുന്നു.

. വൃത്തികെട്ട പരിപാടികളാെന്നും സെറ്റിലുണ്ടായിട്ടില്ല. ഇപ്പോഴും ഷക്കീലയോടോ അഭിനയിച്ച മറ്റുള്ളവരോടോ ചോദിച്ചാല്‍ അവര്‍ പറയും. തൊഴിലായി മാത്രമേ കണ്ടിട്ടുള്ളൂ. കമ്പി പടം എന്ന് പറയുന്നവരുടെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ എന്തൊക്കെ പോക്രിത്തരങ്ങളാണവിടെ നടക്കുന്നത്. നല്ലവരും ഉണ്ട്. എനിക്ക് വന്ന നിര്‍മാതാക്കളും നടിമാരെയാെന്നും അപ്രോച്ച് ചെയ്തിട്ടില്ല’

കാരണം അവര്‍ പൈസ ഇല്ലാതെയാണ് പടമെടുക്കാന്‍ വരുന്നത്. ഷൂട്ടിംഗ് തീരുമ്പോഴേക്കും ഡിസ്ട്രിബ്യൂട്ടേര്‍സൊക്കെ വരും. എല്ലാവര്‍ക്കും കാശ് കൊടുക്കും’ ഇത്തരം സിനിമകള്‍ ചെയ്തതില്‍ ഇപ്പോള്‍ വിഷമമുണ്ടെന്നും എടി ജോയ് കൂട്ടിച്ചേര്‍ത്തു.