ആര്.ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ ആസിഫ് അലിയെത്തുന്നത് 19 കാരന്റെ വേഷത്തില്‍. ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തില്‍ ആദ്യം നായകവേഷത്തില്‍ നിശ്ചയിച്ചിരുന്നത് ദുല്‍ഖര്‍ സല്‍മാനെയാണ്.
എന്നാല്‍ ടീനേജ് വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്തതിനാല്‍ നടന് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ സംയുക്തമായി ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
“കുഞ്ഞിരാമായണ”വും “എബി”യും ഒരുക്കിയ ബാനറാണ് ഇത്. ടൊവീനോ തോമസ് നായകനാവുന്ന “കല്‍ക്കി” നിര്‍മ്മിക്കുന്നതും ഇവരാണ്.
Read more
ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന് എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ഷാന്‍ റഹമാനാണ് സംഗീതം. അതേസമയം, ആസിഫ് അലി അഭിനയിച്ച കഴിഞ്ഞ രണ്ട് സിനിമകളും തിയേറ്ററുകളില്‍ ശ്രദ്ധ നേടി. പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച “ഉയരെ”യിലും ആഷിക് അബുവിന്റെ “വൈറസി”ലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് ആസിഫിന് ലഭിച്ചത്.