'അപ്പന്‍'; സണ്ണി വെയ്ന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘അപ്പന്‍’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സണ്ണി വെയ്ന്‍ തന്നെയാണ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമയുടെ ട്രെയ്ലര്‍ വെള്ളിയാഴ്ച എത്തുമെന്നും അദ്ദേഹം അറിയിച്ചു.ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ ലുക്കിലാണ് പോസ്റ്ററില്‍ സണ്ണി വെയ്ന്‍ പ്രത്യക്ഷപ്പെട്ടത്. അലന്‍സിയര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മജുവിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ മജുവിനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് ഒരുക്കിയത്. സണ്ണി വെയ്ന്‍ കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന തൊടുപുഴയില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.എഡിറ്റിംഗ് കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്, സംഗീതം ഡോണ്‍ വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍,

മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.