'ഫാമിലി ഡ്രാമ + ത്രില്ലര്‍ പടം, ലാഗ് ഇല്ലാതെ കണ്ടിരിക്കാം'; കിംഗ് ഫിഷ് കണ്ട പ്രേക്ഷകര്‍ പറയുന്നു

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ സിനിമയ്ക്ക് മികച്ച പ്രതികരണം. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. ക്ലൈമാക്‌സിലെ ഫൈറ്റ് സീക്വന്‍സ് ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്, ലാഗ് ഇല്ലാതെ കണ്ടിരിക്കാം, ഫാമിലിയായിട്ട് കണ്ടിരിക്കാന്‍ പറ്റുന്ന പടമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മൊത്തത്തില്‍ ഫാമിലി ഡ്രാമ പ്ലസ് ത്രില്ലര്‍ എന്നാണ് ഒരു പ്രേക്ഷകന്റെ കുറിപ്പ്. ”അനൂപ് മേനോന്‍ -രഞ്ജിത്ത് ഇവര്‍ രണ്ട് പേരും സിനിമയില്‍ കോമ്പിനേഷന്‍ സീന്‍സ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കാണാന്‍ കാത്തിരുന്ന സിനിമയാണ് കിംഗ് ഫിഷ്.. രഞ്ജിത്ത് ആണെങ്കില്‍ വളരെ സെലക്റ്റീവ് ആയി നല്ല കഥാപാത്രം നോക്കി സിനിമ ചെയ്യുന്ന ആളാണ്.. ആ കൂട്ടത്തില്‍ ഇനി മുതല്‍ കിംഗ് ഫിഷ് സിനിമയും കാണും..”

പതിവ് പോലെ അനൂപ് മേനോന്‍ താന്‍ എഴുതിയ റോള്‍ അതിമനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.. രഞ്ജിത്ത് ആയിട്ടുള്ള കോമ്പിനേഷന്‍ സീന്‍സും കൊള്ളാം.. നായികയായ ദിവ്യ പിള്ളൈ കുറച്ചു സീന്‍ ഉള്ളുവെങ്കിലും വൃത്തിക്ക് ചെയ്തു.. ദുര്‍ഗ കൃഷ്ണ ഒന്നും പറയാനില്ല. മൊത്തത്തില്‍ ഒരു ഫാമിലി ഡ്രാമ + ത്രില്ലര്‍ പടം കണ്ട ഒരു സുഖം” എന്നാണ് പ്രേക്ഷകന്റെ കുറിപ്പ്.

ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി.