അന്നു ആന്റണിയുടെ 'മെയ്ഡ് ഇന്‍ ക്യാരവാന്‍', ദുബായില്‍ ചിത്രീകരണം ആരംഭിക്കുന്നു

അന്നു ആന്റണി നായികയാവുന്ന “മെയ്ഡ് ഇന്‍ ക്യാരവാന്‍” സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 20ന് ദുബായില്‍ ആരംഭിക്കുന്നു. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ ക്യാരവാന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന “മ്യാവൂ” എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലെ നായികമാരില്‍ ഒരാളാണ് അന്നു ആന്റണി. ദേവിക എന്ന കഥാപാത്രമായാണ് അന്നു ചിത്രത്തില്‍ വേഷമിട്ടത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ രണ്ടാമത്തെ സിനിമയാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍.

View this post on Instagram

A post shared by Annu Antony (@annu.antony)