എന്തൊരു ചെയ്ഞ്ച്, ബീച്ച് പശ്ചാത്തലത്തില്‍ അന്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട്; ചര്‍ച്ചയായി ചിത്രങ്ങള്‍

സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രേഷ്മ രാജന്‍. പോണ്ടിച്ചേരി ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്നാണ് ഫോട്ടോഷൂട്ടിലൂടെ അന്ന വ്യക്തമാക്കുന്നത്.

എന്തൊരു ചെയ്ഞ്ച്, പുത്തന്‍ ലുക്ക് അടിപൊളി എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കാറുള്ളത്. അതേസമയം, അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ ആയാണ് താരം വേഷമിട്ടത്.

View this post on Instagram

A post shared by anna rajan (@annaspeeks)

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയായ താരം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്.

View this post on Instagram

A post shared by anna rajan (@annaspeeks)

Read more

നഴ്സായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അന്ന സിനിമയിലെത്തിയത്. നഴ്സിന്റെ ജോലി കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.