ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു, അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു: തുറന്നുപറഞ്ഞ് ഖുശ്ബുവിന്റെ മകള്‍

ചെറുപ്പം മുതല്‍ക്കേ താന്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്ന് ഖുശ്ബുവിന്റെയും സുന്ദര്‍ സിയുടെയും മകള്‍ അനന്തിത സുന്ദര്‍. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ തുറന്നുപറച്ചില്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ നിരന്തരമായ പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറഞ്ഞു. സോഷ്യല്‍മീഡിയയിലെ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു.

അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു.ഇപ്പോള്‍ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്.

Read more

എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള മനശ്ശക്തി എനിക്കുണ്ട്- അനന്തിത പറയുന്നു.