കൊറോണയാണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി: ആശുപത്രി ദിനങ്ങളെ കുറിച്ച് അമേയ

കോവിഡ് കാലത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായ നടി അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരാഴ്ചക്കാലത്തെ ആശുപത്രിവാസത്തെ കുറിച്ചാണ് അമേയ പറയുന്നത്. കൊറോണയാണ് പ്രതീക്ഷിച്ചത് എന്നാല്‍ ഡെങ്കിയില്‍ ഒതുങ്ങിയെന്നും നടി കുറിച്ചു.

”കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘ഡെങ്കി’ കുറച്ചു ഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി” എന്നാണ് അമേയയുടെ രസകരമായ പോസ്റ്റ്.

ആശുപത്രിയില്‍ ഇരിക്കുന്ന ചിത്രമാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. വെറുതെയല്ല ഒരാഴ്ച കാണാതിരുന്നത് എന്നാണ് ചിലര്‍ കമന്റു ചെയ്യുന്നത്. കൊറോണ പേടിയില്‍ കഴിയുമ്പോഴും ഇത് ചിരിക്ക് വക നല്‍കുന്നതാണെന്നും മറ്റൊരാളുടെ കമന്റ്. സുരക്ഷിതയായിരിക്കാനുള്ള നിര്‍ദേശങ്ങളും ചിലര്‍ നല്‍കുന്നുണ്ട്.

View this post on Instagram

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue' കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു…🤒💉💊😢 എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. 😘❤️ കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !! 🙏

A post shared by Ameya Mathew✨ (@ameyamathew) on

ഒരു പഴയ ബോംബ് കഥ, ആട് 2, എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. തന്റെ എല്ലാ വിശേഷങ്ങളും അമേയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തിയപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ക്കും അമേയ മറുപടി കൊടുത്തിരുന്നു.

അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ എന്നായിരുന്നു അമേയയുടെ മറുപടി.