'ജോക്കറാ'യി തിയേറ്ററിനകത്ത് വരണ്ട; റിലീസിന് സുരക്ഷ ഒരുക്കാന്‍ കര്‍ശന നിര്‍ദേശവുമായി യുഎസിലെ തിയേറ്ററുകള്‍

ഒക്ടോബര്‍ ആദ്യ വാരം തിയേറ്ററുകളിലെത്തുന്ന ടോഡ് ഫിലിപ്‌സ് ചിത്രം “ജോക്കറി”ന് സുരക്ഷയൊരുക്കാന്‍ കര്‍ശ നിര്‍ദേശനങ്ങളുമായി യുഎസിലെ തിയേറ്ററുകള്‍. ജോക്കര്‍ മുഖംമൂടിയും വസ്ത്രങ്ങളുമം ധരിച്ച് വരുന്നവരെ ചിത്രം കാണാന്‍ അനുവദിക്കില്ലെന്ന് അമേരിക്കയിലെ പ്രധാനപ്പെട്ട തിയേറ്ററുകളുള്ള ശ്രംഖല ലാന്‍ഡ് മാര്‍ക്‌സ് അറിയിച്ചു.

2012ല്‍ കൊളറാഡോ അറോറ തിയേറ്ററില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ജോക്കര്‍ മുഖംമൂടികള്‍ ധരിച്ചെത്തുന്നത് വിലക്കിയിരിക്കുന്നത്. എന്നാല്‍ 650 തിയേറ്ററുകളുള്ള എഎംസി ശ്രംഖല ജോക്കറിന്റെ മുഖംമൂടി ഉള്‍പ്പെടാത്ത വസ്ത്രം അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read more

2012ല്‍ എത്തിയ ജോക്കര്‍ കേന്ദ്ര കഥാപാത്രമാകുന്ന “ഡാര്‍ക്‌നൈറ്റ് റൈസസ്” പ്രദര്‍ശനത്തിടെയായിരുന്നു കൊളറാഡോ അറോറ തിയേറ്ററില്‍ കാഴ്ച്ചക്കാരിലൊരാള്‍ പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമിയായ ജയിംസ് ഹോംസ് താന്‍ ജോക്കര്‍ ആണെന്ന് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തേപ്പോലെ ആക്രമി മുടി കളര്‍ ചെയ്തിരുന്നു.