ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്; തുറന്നു പറഞ്ഞ് അക്ഷയ് രാധാകൃഷ്ണൻ

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ നീരജ് മാധവ് രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ നടൻ അക്ഷയ് രാധാകൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചെറിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ​ഗോഡ് ഫാദറില്ലാതെ സിനിമയിൽ വരുന്നവരെ പുറത്താക്കാൻ പലരും നോക്കുമെന്ന് അക്ഷയ് പറയുന്നു.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ്.

അക്ഷയിന്റെ കുറിപ്പ്

Read more

സ്വന്തമായി ഒരു സർക്കിൾ വേണം അല്ലെങ്കിൽ ​ഗോഡ്ഫാദർ വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ് . ഒരു കാരണവും ഇല്ലെങ്കിലും ഫിൽഡ് ഔട്ടാക്കാൻ പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും- അക്ഷയ് കുറിച്ചു.