'28 വര്‍ഷത്തിന് ശേഷം അങ്ങനെ അവര്‍ ഒന്നിക്കുകയാണ്' എന്ന് അജു വര്‍ഗീസ്; വിവാഹാശംസകള്‍ നേര്‍ന്ന് ആരാധകര്‍!

മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉഷയെ മരണം കൊണ്ടു പോയി.

ഷിബുവിന്റെയും ഉഷയുടെയും പ്രണയം പ്രേക്ഷകരുടെ മനസു നിറച്ചിരുന്നു. ഇതിനിടയില്‍ നടന്‍ അജു വര്‍ഗീസിന്റെ പോസ്റ്റ് ആണ് പ്രേക്ഷകരെ ഇപ്പോള്‍ ആശയക്കുഴപ്പത്തില്‍ ആക്കുന്നത്. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്.

ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച ഷെല്ലിയും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നാണ് പലരുടെയും സംശയം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ‘നന്ദി അജു’ എന്ന കമന്റും ഷെല്ലി പറഞ്ഞതോടെ പ്രേക്ഷകര്‍ സംശയത്തിലാണ്.

ഇതോടെ ഗുരുവിനും ഷെല്ലിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നാണ് പ്രേക്ഷകര്‍ എത്തുന്നത്. ഇവര് ഒന്നിച്ചോ, ഇപ്പോ സമാധാനമായി, 28 വര്‍ഷത്തെ കാത്തിരിപ്പാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)